Sunday 15 May 2011

test

അടുത്ത ബെല്ലോടെ കഥ ആരംഭിക്കുകയാണ് , കഥയുടെ പേര് ..... കണ്ണപ്പചരിതം നാലാം ഘണ്ഡം, കഥ ആരംഭിക്കുന്നതിനു മുന്നോടിയായി ഇതിലെ കേന്ദ്ര കഥാപാത്രമായ കണ്ണപ്പനെ ഒന്ന് പരിചയപ്പെടാം .
കണ്ണപ്പന്‍ എന്നാ കഥാപാത്രത്തെ ഒറ്റ വാക്കില്‍ ‍ പരിചയപ്പെടുത്തുക അത്ര എളുപ്പമല്ല , തൊണ്ണൂറുകളുടെ തുടക്കം അതായതു എന്റെയൊക്കെ സ്കൂള്‍ ജിവിത കാലഘട്ടത്തിന്റെ അവസാനത്തില്‍ നമ്മുടെ നാട്ടില്‍ ഉണ്ടായിരുന്ന ശരിക്കും പറഞ്ഞാല്‍ ഒരു "കഥാപാത്രം" തന്നെയായിരുന്ന വ്യക്തിയാണ് ഞാന്‍ മേല്‍ സൂചിപ്പിച്ച ശ്രീ മാന്‍ കണ്ണപ്പന്‍ . ഒറ്റനോട്ടത്തില്‍ കെട്ടിലും മട്ടിലുമോന്നും ഒരു കുഴപ്പവും തോന്നില്ല പക്ഷെ കണ്ണപ്പനെ അടുത്തരിയുന്നവര്‍ക്ക് മാത്രമേ കണ്ണപ്പന്റെ വ്യക്തി പ്രഭാവത്തിന്റെ ആഴങ്ങള്‍ മനസിലാക്കാന്‍ സാധിച്ചിരുന്നുള്ളൂ . അടുത്ത നിമിഷം എന്താണ് പറയുന്നതെന്നും പ്രവര്‍ത്തിക്കുന്നതെന്നും ആര്‍ക്കും അറിയാന്‍ പറ്റില്ല ശരിക്കും പറഞ്ഞാല്‍ കണ്ണപ്പന്റെ അമ്മയ്ക്കുപോല്ലും . ‍ ശ്രീ കൃഷ്ണസ്വാമിക്ഷേത്രത്തിന്റെ ഓരം ചേര്‍ന്നുള്ള മുടുക്ക് വഴിയിലൂടെ പടിഞ്ഞാറെ നട ചെന്ന് വലത്തോട്ട് തിരിഞ്ഞാല്‍ സ്കൂളിലേയ്ക്ക് കയറാന്‍ ഒരെളുപ്പ വഴിയുണ്ട് . സ്കൂളിലെയും അതെ പോലെ സ്കൂളിനോട് ചേര്‍ന്ന് നിലം പൊത്താറായ ഓല ശേട്ടുകളില്‍ നളന്ദയെന്നും തക്ഷശ്ശില എന്നുമൊക്കെ വിശ്വവിഖ്യാതമായ സര്‍വകലാശാലകളുടെ പേരില്‍ പ്രവര്‍ത്തിച്ചിരുന്ന കേരളത്തിന്റെ ചെറുകിട വ്യവസായ സംഭ്രംബങ്ങലായ പാരല്‍ കോളേജിലെയുമൊക്കെ കുമാരി കുമാരന്‍ മാര്‍ ഈ വഴിയിലൂടെയായിരുന്നു അങ്ങോട്ടും ഇങ്ങോട്ടും പൊരി വെയിലും കൊണ്ട് യാത്ര ചെയ്തിരുന്നത് . വേണു നാഗവള്ളി സിനിമകളില്‍ പണ്ട് കാണാമായിരുന്ന വിഷാദ കാമുകന്‍മാരുടെയും സുഖമോ ദേവിലിയെ എന്തിനും പോന്ന സണ്ണിയുടെയും പ്രതിരൂപങ്ങള്‍ അഥവാ ജോലിയും കൂലിയുമോന്നുമില്ലാതെ കാലം കഴിചു കൂട്ടിയിരുന്ന 90 കളിലെ കൌമാരങ്ങള്‍ രാവിലെ വെയില്‍ കായനും വൈകിട്ട് അസ്തമയം കാണാനുമെന്ന വ്യാജേന, പത്താം തരം രണ്ടും മൂന്നും വട്ടം എഴുതിയിട്ടും മേലങ്കോട് മുത്തപ്പന്‍ കനിഞ്ഞനുഗ്രഹിക്കാത്ത അമ്പിളിമാരെയും അനുരാധമാരെയും , ശൂളം കുത്തി വിളിക്കാനും കണ്ണിറുക്കി കാണിക്കാനും ഇതേ കുളക്കടവിലെ കൈവരിയെ തന്നെയാണ് ആശ്രയിച്ചിരുന്നത് , ഈ പൂവാല സങ്കങ്ങള്‍ക്കിടയില്‍ വച്ചാണ് നമ്മുടെ കന്നപ്പനെ ഞാന്‍ ആദ്യം കാണുന്നതും ശ്രദ്ധിക്കുന്നതും. കൂട്ടത്തിലോരുവന്‍ വളരെ നല്ലൊരു തമാശ പൊട്ടിച്ചാലും ചിലപ്പോള്‍ കന്നപ്പന്‍ ചിരിക്കണമെന്നില്ല, ഇനി ഒരു പക്ഷ ചിരിച്ചാല്‍ ചക്കചാംപറമ്പില്‍ ജോയിപ്പോലെ പോലെ അത് എളുപ്പം നിര്‍ത്തണമെന്നും ഇല്ല അതാണ്‌ കന്നപ്പന്‍ ,കന്നപ്പന്‍‍ എപ്പോ എന്ത് ചെയ്യുമെന്ന് ലോകത്തോരള്‍ക്കും പറയാന്‍ പറ്റില്ല . ചിലപ്പോള്‍ റോഡിലൂടെ നടന്നു പോകുന്ന കന്നപ്പന്‍ ഏതെങ്കിലും ബൈകിനു കൈ കാണിക്കും ഒരാവശ്യവുമില്ലാതെ നാലഞ്ചു kilom അപ്പുറത്ത് പോയിറങ്ങി വേറെ ആരെയെങ്ങിലും വണ്ടി കൈകാണിച്ചു ലിഫ്റ്റ്‌ അടിച്ചു തരിച്ചു വരും .
ഇനി ഒരു ചിയ സംഭവം അഥവാ ഒരു കന്നപ്പന്‍ കഥ

90 കളിലെ ഒരു മേയ് മാസം, അങ്ങനെ ഒരു ദിവസം , നമ്മളൊക്കെ ഓണവും സംക്രാന്തിയും പോലെ കൊണ്ടാടിയിരുന്ന ബന്ദ്‌ ( ഇന്നത്തെ ഹര്‍ത്താല്‍ ) ദിനം വന്നു ബന്ദിന് ആഹ്വാനം ചെയ്യാനുള്ള പ്രതി പക്ഷത്തിന്റെ കാരണം വ്യക്തമായി ഓര്‍ക്കുന്നില്ല ( പോളണ്ടിന്റെ ഇടതുപക്ഷ പ്രധാനമന്ത്രിയെ അമേരിക്കന്‍ ‍ പ്രസിടന്റ്റ് അത്തഴാ വിരുന്നിനു ഷണിക്കാത്തതാണെന്ന് തോന്നുന്നു ) അന്നത്തെ ബന്ദ്‌ ഇന്നത്തെ ഹര്‍ത്താല്‍ പോലെയല്ല മിക്ക യുവാക്കളും അതില്‍ സജീവമായു പങ്കെടുക്കും കക്ഷി രാഷ്ട്രിയമോന്നും അവര്‍ക്ക് ബന്ദാഘോഷിക്കാന്‍ ഒരു തടസമായിരുന്നില്ല. യുവാക്കളൊക്കെ രാവിലെ മൂന്ന് മൂന്നരയോടെ എണീക്കും , എന്നിട്ട് കുറ്റാ കുറ്റിരുട്ടത്തു ചൂട്ടൊക്കെ കത്തിച്ചു വല്ല പാറ മടയിലും പോയി നല്ല മുഴുത്ത ഉരുളന്‍ കല്ലുകള്‍ ഉരുട്ടി റോഡില്‍ കയറ്റും ഒടുവില്‍ അവയെല്ലാം കൂടി ഒരറ്റത്തു നിന്ന് മറ്റേയറ്റം വരെ അടുക്കും , കലാ പരിപാടികളെല്ലാം കഴിഞ്ഞു ആശാന്‍ മാര്‍ മുങ്ങിയാല്‍ പിന്നെ മഷിയിട്ടു നോക്കിയാലും അവന്മാരെ കിട്ടില്ലേ ,അവസാനം വല്ല ബീഡിയോ മുറുക്കാനോ കിട്ടുമോന്നറിയാന്‍ കഷ്ടകാലത്തിനു റോഡില്‍ കയറുന്ന കരനവന്മാരെയോ അത് മല്ലെങ്ങില്‍ ബിവറേജീന്നു ഐറ്റം pothi മഞ്ഞോടു മരയോക്കെയിരുക്കം ഈ കല്ലെല്ലാം ഉരുട്ടി മട്ടന്‍ പോലീസ് കാരന്‍ മാര്‍ പിടിച്ചിട്ടു പോകുന്നത്

രാവിലെ കയ്യില്‍ കിട്ടുന്നവന്മാരെ എല്ലാം ഈ പോലീസെ ഏമാന്‍ മാര്‍ പിടിച്ചു കൊണ്ട് പോകുമെന്നതിനാല ഒരുമാതിരി പെട്ട കൌമാരക്കരെല്ലാം ഒരു ഉച്ചവരെ റോഡിലെക്കിരങ്ങില്ല പകരം അവര്‍ കതകടച്ചിരുന്നു രടിഒയോയിലെ ചലച്ചിട്രന്‍ ഗാനം കേട്ടുരങ്ങുല്‍ ചിലര്‍ യേശു ദാസിനൊപ്പം കൂടാ പാടും

അങ്ങനെ ഈ ബാദ് ദിവസം നമ്മുടെ കണ്ണപ്പന് മേല്‍ പ്പറഞ്ഞ പൂവാല സംഗത്തില്‍ പെട്ട ഒരു മൂന്നു നാലു പേരും കൂടി ഔര്‍ പത്തു പത്തരയോടെ പരിസര പ്രധേഷങ്ങളിലോന്നും വലിയ കുഴപ്പമില്ല എന്ന് മനസിലാക്കിയ ശേഷം ജഗഷനിലെ ബസ്സ്‌ സ്റ്റോപ്പില്‍ ഒത്തു കൂടി . അങ്ങനെ കണ്ണപ്പനും കൂട്ടരും പണ്ട് പഞ്ചായത്ത് വകള്‍ കുടിവെള്ള പട്തതിക്കായി ഇറക്കിയില്ല പൈപ്പിന്‍ മുകളില്‍ കാലിന്മേല്‍ കളും കയറ്റിവച്ച് നാട്ടുവര്തമാന്മൊക്കെ പ്പര്ഞ്ഞു ഇരിക്കുമ്പോഴാണ് എ സി ഫിലിപ്പോസും കൂടെ കുറെ പോളിസിമാന്മാരും കൂടി ജീപ്പിളത് വഴി വന്നത് , ലവന്മാരുടെ ഇരിപ്പിന്റെ പന്തികേട്‌ കണ്ട ഫിലിപ്പോസേ ജീപ് ചവിട്ടി നിര്ടിഹി ചാടിയിറങ്ങി ബെല്റ്റൊന്നു പിടിച്ചു നേരായിട്ടു ഒന്ന് കണ്ണ് ചിമ്മുബോഴെക്കും കൂട്ടത്തിലുണ്ടായിരുന്ന രണ്ജ്ഉ പേരെ കാണാനില്ല അതോടെ കണ്ണപ്പനും പിന്നെ രണ്ടു പേരും മാത്രം , ഫിലിപ്പോസേ ജീപ്പിന്റെ ഒരം ചേര്‍ന്ന് ഒരു രണ്ധാടി നാടാണ്‌നു എന്നിട്ട് കന്നപ്പനെ നോക്കി ലാത്തി വീശി അടുത്തേക്ക് വരന്‍ ആങ്ങയം കാണിച്ചു , കണ്ണപ്പന്‍ ഒന്ന് പരുങ്ങി കൈകള്‍ കൂപ്പി , ഒന്ന് കുനിജു മടിക്കുതഴിജു കിടന്ന മുണ്ടിന്റെ ഓരം പിടിച്ചു , അടുത്ത നിമിഷം അത് മടക്കി ക്കുതി തിരിജു ഒരൊറ് ഓട്ടം , ഫിലിപ്പോസുണ്ടോ വിടുന്നു , ലാത്തിയും എറിഞ്ഞു പിന്നാലെ ഒറ്റ ഓട്ടം , കൊടയുണ്ടായിരുന്ന ഹെഡ് കന്‍സ്ടബിലെ എന്തോ പറയാന്‍ മുതിര്‍ന്നെങ്ങിലും ആര് കേള്‍ക്കാന്‍ , കണ്ണപ്പന്റെ തൊട്ടുപിന്നാലെ തന്നെ ഫിലിപ്പോസും ഓടി , കണ്ണപ്പന്‍ വെട്ടിതിരിജു കണ്ടതിലെക്കുള്ള ഓടു വഴിയിലൂടെ ഓടി ഫിലിപ്പോസുണ്ടോ വിടുന്നു അദ്ദേഹം കണ്ണപ്പന്റെ പിന്നാലെ വെട്ടിതിരിജു ഓടി , കണ്ണപ്പന്‍ പെട്ടന്ന് കയ്യാല കയ്യാല ചാടി കടന്നു റബ്ബര്‍ തോട്ടത്തിലൂടെ ഓടാന്‍ തുടങ്ങി ഫിളിപ്പോസും വിട്ടില്ല തൊട്ടു തൊട്ടില്ല എനാ മട്ടില്‍ കൂടെ ഓടി , പെട്ടന്ന് കണ്ണപ്പന്‍ തോടിന്റെ മറുകണ്ടം ചാടി വയല്‍ വരമ്പിലൂടെ ഓടാന്‍ തുടങ്ങി , ഫിലോപ്പോസും വച്ച് പിടിച്ചു വരമ്പത്തൂടെ , അവിടയും രക്ഷയില്ല എന്ന് കണ്ട കന്നപന്‍ തിരിച്ചു മറുകണ്ടം ചാടി അമ്പലം മുതലാളിയുടെ ആരെക്കരോളം വരുന്ന തെഗിന്‍ തോപ്പില്പ്ഓടെ ഓടാന്‍ തുടങി , ഫിളിപ്പോസല്ലേ ആള് വിടുമോ ഫിളിപ്പോസും കൂടെ തൊട്ടുപിന്നാലെ ഓടി ഒടുവില്‍ ഫിളിപ്പോസേ കണ്ണപ്പന്‍ പിടിച്ചു പിടിച്ചില്ല എന്നായപ്പോള്‍ കണ്ണപ്പന്‍ സദന്‍ ബ്രീക്കിട്ടപോല നിന്ന് സര്‍ സുല്ല് സുലൂ , ഞാന്‍ സുല്ലിട്ടു ഇനി എന്ന പിടിക്കാന്‍ പറ്റില്ല